കർഷക പ്രക്ഷോഭത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി; എല്ലാ ഹർജികളും ജനുവരി 11ന് പരിഗണിക്കും

കർഷക പ്രക്ഷോഭത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി; എല്ലാ ഹർജികളും ജനുവരി 11ന് പരിഗണിക്കും

കർഷക സമരത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. പുതിയ കാർഷിക നിയമങ്ങളെ ചോദ്യം ചെയ്തുള്ളതും കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ടതുമായ ഹർജികൾ ജനുവരി 11ന് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട നിലവിലെ അവസ്ഥയിൽ യാതൊരു പുരോഗതിയുമില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു

കാർഷിക നിയമങ്ങളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് അഭിഭാഷകനായ എം എൽ ശർമ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. കൃഷിയെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ 1954ലെ ഭരണഘടനാ ഭേദഗതി നിയമം അനുചിതമായി പാസാക്കിയതാണെന്ന് ഹർജിക്കാരൻ ആരോപിക്കുന്നു

കർഷക പ്രതിഷേധവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ജനുവരി 8ന് പരിഗണിക്കാമെന്നാണ് കോടതി ആദ്യം പറഞ്ഞത്. എന്നാൽ സോളിസിറ്റർ ജനറലും അറ്റോർണി ജനറലും ഇതിനെ എതിർത്തു. വെള്ളിയാഴ്ച സർക്കാരും കർഷക സംഘടനകളും തമ്മിൽ ചർച്ചയുണ്ടെന്ന് ഇരുവരും കോടതിയെ അറിയിച്ചു. തുടർന്നാണ് ജനുവരി 11ന് ഹർജി പരിഗണിക്കാമെന്ന് കോടതി അറിയിച്ചത്.

Share this story