ഒഡീഷ സ്റ്റീൽ പ്ലാന്റിൽ വാതക ചോർച്ച; നാല് മരണം

ഒഡീഷ സ്റ്റീൽ പ്ലാന്റിൽ വാതക ചോർച്ച; നാല് മരണം

ഒഡീഷയിലെ റൂർക്കേല സ്റ്റീൽ പ്ലാന്റിൽ വൻ വാതക ചോർച്ച. വിഷ വാതകം ശ്വസിച്ച് നാല് പേർ മരിച്ചു. നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർ.എസ്.പിയുടെ കൽക്കരി കെമിക്കൽ വിഭാഗത്തിൽ നിന്നാണ് വിഷ വാതകം ചോർന്നത്. ഇന്ന് രാവിലെയോടെയാണ് സംഭവം.

പത്ത് ജീവനക്കാർ ജോലിയിലുണ്ടായിരുന്ന സമയത്താണ് അപകടം സംഭവിച്ചത്. മരിച്ച നാല് പേരും കമ്പനിയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരാണ്. കാർബൺ മോണോക്‌സൈഡ് വാതകം ശ്വസിച്ചാണ് നാല് പേരും മരിച്ചതെന്നാണ് പ്രാഥമിക വിവരം.

Share this story