കർഷക സംഘടനകളുമായി കേന്ദ്രം നടത്തിയ എട്ടാംവട്ട ചർച്ചയും പരാജയം; ജനുവരി 15ന് വീണ്ടും ചർച്ച

കർഷക സംഘടനകളുമായി കേന്ദ്രം നടത്തിയ എട്ടാംവട്ട ചർച്ചയും പരാജയം; ജനുവരി 15ന് വീണ്ടും ചർച്ച

കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരുമായി കേന്ദ്രസർക്കാർ നടത്തിയ എട്ടാംവട്ട ചർച്ചയും പരാജയപ്പെട്ടു. ജനുവരി 15ന് വീണ്ടും ചർച്ച നടത്തുമെന്ന് കേന്ദ്രം അറിയിച്ചു. കാർഷിക നിയമങ്ങൾ പിൻവലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന് കർഷക സംഘടനകൾ ഇന്നും ആവർത്തിച്ചു

അതേസമയം നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യം കേന്ദ്രം വീണ്ടും തള്ളി. പുതിയ നിയമങ്ങളിൽ തർക്കമുള്ള വ്യവസ്ഥകളിൻ മേൽ ചർച്ച നടത്താമെന്ന ഔദാര്യമാണ് കേന്ദ്രം സ്വീകരിച്ചത്. കാർഷിക നിയമങ്ങളെ വലിയൊരു വിഭാഗം കർഷകർ സ്വാഗതം ചെയ്തിട്ടുണ്ടെന്നും രാജ്യതാത്പര്യം മനസ്സിൽ വെച്ച് ചിന്തിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ, ഭക്ഷ്യമന്ത്രി പീയുഷ് ഗോയൽ, വാണിജ്യസഹമന്ത്രി സോം പ്രകാശ് എന്നിവരാണ് കേന്ദ്രത്തെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തത്.

Share this story