രാജ്യത്ത് കൊവിഡ് വാക്‌സിൻ വിതരണം ജനുവരി 16 മുതൽ ആരംഭിക്കും

രാജ്യത്ത് കൊവിഡ് വാക്‌സിൻ വിതരണം ജനുവരി 16 മുതൽ ആരംഭിക്കും

രാജ്യത്ത് കൊവിഡ് വാക്‌സിൻ വിതരണം ജനുവരി 16 മുതൽ ആരംഭിക്കും. ആദ്യ ഘട്ടത്തിൽ 30 കോടി ആളുകൾക്കാണ് വാക്‌സിൻ നൽകുന്നത്. കൊവിഡ് മുൻനിര പോരാളികളായ ആരോഗ്യപ്രവർത്തകർ, പോലീസ് തുടങ്ങിയ വിഭാഗങ്ങളിൽപ്പെട്ടവർക്ക് വാക്‌സിൻ നൽകും. മൂന്ന് കോടി ആരോഗ്യപ്രവർത്തകരെയാണ് ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

തുടർന്ന് അമ്പത് വയസ്സിന് മുകളിൽ പ്രായമുള്ളവരും അമ്പത് വയസ്സിൽ താഴെ പ്രായമുള്ള അസുഖബാധിതരും ഉൾപ്പെടുന്ന 27 കോടി പേർക്ക് വാക്‌സിൻ നൽകും. വിതരണവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി മോദിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേർന്നിരുന്നു

സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡ്, ഭാരത് ബയോടെകിന്റെ കൊവാക്‌സിൻ എന്നീ വാക്‌സിനുകൾക്കാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിരിക്കുന്നത്.

Share this story