രാജ്യത്ത് 24 മണിക്കൂറിനിടെ 18,645 കൊവിഡ് കേസുകൾ; 201 പേർ കൂടി മരിച്ചു
രാജ്യത്ത് 24 മണിക്കൂറിനിടെ 18,645 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,04,50,284 ആയി ഉയർന്നു.
ഇന്നലെ 201 പേർ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ കൊവിഡ് മരണനിരക്ക് 1,50,999 ആയി. 19,299 പേർ ഇന്നലെ കൊവിഡിൽ നിന്ന് മുക്തരായി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 1,00,75,950 ആയി ഉയർന്നു
ജനുവരി 16 മുതൽ കൊവിഡ് വാക്‌സിൻ വിതരണം ആരംഭിക്കുമെന്ന ആശ്വാസത്തിലാണ് രാജ്യം. ആദ്യ ഘട്ടത്തിൽ 30 കോടി പേർക്കാണ് വാക്‌സിൻ നൽകുന്നത്. ഇതിൽ ആദ്യമായി ഒരു കോടിയോളം വരുന്ന ആരോഗ്യ പ്രവർത്തകർക്ക് വാക്‌സിൻ നൽകും.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
