വാക്‌സിനുകൾ സംസ്ഥാനങ്ങളിലേക്ക് എത്തിച്ചുതുടങ്ങി; ആദ്യ ലോഡ് പൂനെയിൽ നിന്ന് പുറപ്പെട്ടു

വാക്‌സിനുകൾ സംസ്ഥാനങ്ങളിലേക്ക് എത്തിച്ചുതുടങ്ങി; ആദ്യ ലോഡ് പൂനെയിൽ നിന്ന് പുറപ്പെട്ടു

രാജ്യത്ത് കൊവിഡ് വാക്‌സിൻ വിതരണത്തന് തുടക്കം. കൊവിഷീൽഡ് വാക്‌സിന്റെ ആദ്യ ലോഡ് പൂനെയിൽ നിന്ന് പുറപ്പെട്ടു. ശീതീകരിച്ച മൂന്ന് ട്രക്കുകളിലായാണ് ആദ്യ ലോഡ് വാക്‌സിൻ പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്.

ഇവിടെ നിന്ന് പ്രത്യേക കാർഗോ വിമാനത്തിൽ വാക്‌സിൻ കയറ്റി അയക്കും. ചൊവ്വാഴ്ച മാത്രം എട്ട് വിമാനങ്ങളിലായി രാജ്യത്തെ 13 ഇടങ്ങളിലേക്ക് വാക്‌സിൻ എത്തിക്കും. ഡൽഹി, അഹമ്മദാബാദ്, കൊൽക്കത്ത, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, വിജയവാഡ, ലക്‌നൗ തുടങ്ങിയ ഇടങ്ങളിലേക്കാണ് ആദ്യം വാക്‌സിനെത്തിക്കുക

ഒരു വാക്‌സിന് 210 രൂപ എന്ന നിരക്കിൽ 1.1 കോടി ഡോസ് വാക്‌സിന് കേന്ദ്രം കഴിഞ്ഞ ദിവസം സെറം ഇൻസ്റ്റിറ്റ്യൂട്ടുമായി കരാർ ഉണ്ടാക്കിയിരുന്നു. ജനുവരി 16 മുതലാണ് രാജ്യത്ത് വാക്‌സിൻ കുത്തിവെപ്പ് ആരംഭിക്കുന്നത്.

Share this story