ഗോവയിൽ ബീച്ചുകളിൽ മദ്യപാനത്തിന് വിലക്ക്; ഉത്തരവുമായി ടൂറിസം വകുപ്പ്

ഗോവയിൽ ബീച്ചുകളിൽ മദ്യപാനത്തിന് വിലക്ക്; ഉത്തരവുമായി ടൂറിസം വകുപ്പ്

ഗോവൻ ബീച്ചുകളിൽ മദ്യപാനത്തിന് വിലക്കേർപ്പെടുത്തി വിനോദ സഞ്ചാര വകുപ്പ്. പുതുവർഷാഘോഷത്തിന് ശേഷം മദ്യക്കുപ്പികളും മാലിന്യങ്ങളും ബീച്ചുകളിൽ നിറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. വിലക്ക് ലംഘിച്ചാൽ പതിനായിരം രൂപ വരെ പിഴ ഈടാക്കും

ബീച്ചുകളിൽ മദ്യപിക്കുന്നത് വിലക്കിയുള്ള ബോർഡുകൾ ടൂറിസം വകുപ്പ് സ്ഥാപിച്ചു കഴിഞ്ഞു. ബീച്ചുകളിലെ മാലിന്യം ദിവസത്തിൽ മൂന്ന് തവണ നീക്കം ചെയ്യുന്നുണ്ടെങ്കിലും മണലിനടിയിൽ തിരയാൻ പ്രയാസമായതിനാലാണ് പുതിയ ഉത്തരവെന്ന് വിനോദ സഞ്ചാര വകുപ്പ് വിശദീകരിച്ചു.

Share this story