24 മണിക്കൂറിനിടെ രാജ്യത്ത് 16,946 പേർക്ക് കൂടി കൊവിഡ്; 198 പേർ മരിച്ചു

24 മണിക്കൂറിനിടെ രാജ്യത്ത് 16,946 പേർക്ക് കൂടി കൊവിഡ്; 198 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,946 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,05,12,093 ആയി ഉയർന്നു.

198 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ കൊവിഡ് മരണസംഖ്യ 1,51,727 ആയി. 17,652 പേർ ഇന്നലെ രോഗമുക്തരായി. ഇതിനോടകം 1,01,46,763 പേർ രോഗമുക്തി നേടി.

2,13,603 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം രോഗികൾ റിപ്പോർട്ട് ചെയ്തത്. ഇതിനോടകം 19.78 ലക്ഷം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കർണാടകയിൽ 9.25 ലക്ഷം പേർക്കും ആന്ധ്രയിൽ 8.85 ലക്ഷം പേർക്കും കേരളത്തിൽ 8.25 ലക്ഷം പേർക്കും കൊവിഡ് സ്ഥിരീകരിച്ചു

രോഗവ്യാപനം കുറയുന്നതിന്റെ ആശ്വാസത്തിനൊപ്പം ജനുവരി 16 മുതൽ കൊവിഡ് വാക്‌സിനേഷൻ കൂടി ആരംഭിക്കുകയാണ്. ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകരടക്കം മൂന്ന് കോടി കൊവിഡ് മുന്നണി പോരാളികൾക്കാണ് വാക്‌സിൻ നൽകുന്നത്.

Share this story