വ്യാജമദ്യ ദുരന്തം: മധ്യപ്രദേശിൽ 24 പേർ മരിച്ചു, ഇരുപതോളം പേർ ചികിത്സയിൽ
മധ്യപ്രദേശിലെ മൊറേനയിൽ വ്യാജമദ്യ ദുരന്തത്തിൽ 24 മരണം. ഇരുപതോളം പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രിയോടെയാണ് മൊറേന ജില്ലയിലെ രണ്ട് ഗ്രാമങ്ങളിലുള്ളവർ ദേഹാസ്വസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലെത്തിയത്. തുടർന്ന് അന്വേഷണത്തിൽ വ്യാജമദ്യം കഴിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് കണ്ടെത്തി.
സംഭവത്തിൽ എക്സൈസിലെ അടക്കം നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. അന്വേഷണത്തിനായി നാലംഗ സമിതിയെ സർക്കാർ നിയോഗിച്ചു. മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് മധ്യപ്രദേശിൽ വ്യാജമദ്യ ദുരന്തമുണ്ടാകുന്നത്. ഒക്ടോബറിൽ ഉജ്ജയ്നിയിൽ 16 പേർ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചിരുന്നു.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
