ഗോഡ്‌സെ രാജ്യസ്‌നേഹിയാണ്, കോൺഗ്രസ് അദ്ദേഹത്തെ അപമാനിക്കുന്നുവെന്ന് ബിജെപി എംപി പ്രഗ്യാ സിംഗ്

ഗോഡ്‌സെ രാജ്യസ്‌നേഹിയാണ്, കോൺഗ്രസ് അദ്ദേഹത്തെ അപമാനിക്കുന്നുവെന്ന് ബിജെപി എംപി പ്രഗ്യാ സിംഗ്

ഗാന്ധി ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സെ രാജ്യസ്‌നേഹി ആണെന്ന് ആവർത്തിച്ച് ബിജെപി എംപിയും മാലേഗാവ് സ്‌ഫോടനക്കേസ് പ്രതിയുമായ പ്രഗ്യാ സിംഗ് ഠാക്കൂർ. രാജ്യസ്‌നേഹികളെ അപമാനിക്കുന്ന സ്വഭാവം കോൺഗ്രസിന് നേരത്തെയുള്ളതാണ്. അവരെ കാവി തീവ്രവാദികളെന്ന് വിളിക്കുന്നു. വളരെ മോശമാണതെന്നും ഇവർ പറഞ്ഞു

രാജ്യത്തെ ആദ്യ തീവ്രവാദിയാണ് നാഥുറാം ഗോഡ്‌സെയെന്ന് കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് രാഷ്ട്രപിതാവായ ഗാന്ധിയുടെ ഘാതകനോടുള്ള സ്‌നേഹം ബിജെപി എംപി വെളിപ്പെടുത്തിയത്.

നേരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തും ഗോഡ്‌സെ രാജ്യസ്‌നേഹി ആണെന്ന് പ്രഗ്യാ സിംഗ് പറഞ്ഞത് വലിയ വിവാദമായിരുന്നു. ഇതേ തുടർന്ന് ബിജെപി നേതൃത്വം ഇടപെടുകയും ഇവർ പ്രസ്താവന പിൻവലിക്കുകയും ചെയ്തിരുന്നു.

Share this story