ജെല്ലികെട്ട് കാണുന്നതിനായി രാഹുൽ ഗാന്ധി തമിഴ്‌നാട്ടിൽ

ജെല്ലികെട്ട് കാണുന്നതിനായി രാഹുൽ ഗാന്ധി തമിഴ്‌നാട്ടിൽ

തമിഴ്‌നാട്ടിൽ പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ജെല്ലിക്കെട്ടിൽ പങ്കെടുക്കുന്നതിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മധുരയിൽ എത്തി. തമിഴ് ജനതക്കൊപ്പം നിൽക്കുകയും അവരുടെ സംസ്‌കാരവും ഭാഷയും ചരിത്രവും സംരക്ഷിക്കുകയും ചെയ്യേണ്ടത് തന്റെ കടമയാണെന്ന് രാഹുൽ പറഞ്ഞു

കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് ധാർമിക പിന്തുണ കൂടി നൽകുന്നതിന്റെ ഭാഗമായാണ് രാഹുൽ ഗാന്ധിയുടെ സന്ദർശനം. തമിഴ് ജനതയെയും സംസ്‌കാരത്തെയും തകർക്കാൻ കഴിയുമെന്ന് കരുതുന്ന ആളുകൾക്ക് സന്ദേശം നൽകാനാണ് താൻ ഇവിടെ എത്തിയത്.

മത്സരത്തിൽ പങ്കെടുക്കുന്നവരുടെയും കാളയുടെയും സുരക്ഷ ഉറപ്പാക്കി കൊണ്ടുള്ള ജല്ലിക്കെട്ട് ഒരുക്കങ്ങളിൽ സംതൃപ്തനാണെന്നും അവണിയാപുരത്ത് രാഹുൽ പറഞ്ഞു

Share this story