24 മണിക്കൂറിനിടെ രാജ്യത്ത് 15,158 പേർക്ക് കൂടി കൊവിഡ്; 175 പേർ മരിച്ചു

24 മണിക്കൂറിനിടെ രാജ്യത്ത് 15,158 പേർക്ക് കൂടി കൊവിഡ്; 175 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 15,158 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,05,42,841 ആയി.

175 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ കൊവിഡ് മരണനിരക്ക് 1,52,093 ആയി. 16,977 പേർ ഇന്നലെ കൊവിഡിൽ നിന്ന് മുക്തി നേടി. ആകെ രോഗമുക്തി നേടിയത് 1,01,79,715 പേരാണ്.

നിലവിൽ 2,11,033 സജീവ രോഗികളാണ് രാജ്യത്തുള്ളത്. അതേസമയം കൊവിഡ് വാക്‌സിനേഷൻ രാജ്യത്ത് ഇന്ന് ആരംഭിക്കുകയാണ്. രാവിലെ പത്തരയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി വാക്‌സിനേഷൻ ഉദ്ഘാടനം നിർവഹിക്കും.

Share this story