കൊവിഡ് പ്രതിരോധ വാക്‌സിനുകൾ സഞ്ജീവനികളെന്ന് കേന്ദ്ര ആരോഗ്യമന്ത്രി; കിംവദന്തികൾ വിശ്വസിക്കരുത്

കൊവിഡ് പ്രതിരോധ വാക്‌സിനുകൾ സഞ്ജീവനികളെന്ന് കേന്ദ്ര ആരോഗ്യമന്ത്രി; കിംവദന്തികൾ വിശ്വസിക്കരുത്

കൊവിഡ് പ്രതിരോധ വാക്‌സിനുകൾ സഞ്ജീവിനി ആണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. രണ്ട് കൊവിഡ് വാക്‌സിനുകളും സുരക്ഷിതവും ഫലപ്രാപ്തിയുള്ളതുമാണ്. കൊവിഡ് വാക്‌സിൻ വിതരണോദ്ഘാടനത്തിന്റെ ഭാഗമായി എയിംസിലെത്തിയ മന്ത്രി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു

ജനങ്ങൾ കിംവദന്തികൾക്ക് ചെവി കൊടുക്കരുത്. വിദഗ്ധരെയും ശാസ്ത്രജ്ഞരെയും വിശ്വാസത്തിലെടുക്കണമെന്നും മന്ത്രി പറഞ്ഞു. കൊവിഡിനെതിരായ പോരാട്ടത്തിൽ ഈ വാക്‌സിനുകൾ സഞ്ജീവനികളാണ്. പോളിയോക്കും വസൂരിക്കും എതിരായ പോരാട്ടത്തിൽ നാം വിജയിച്ചിട്ടുണ്ട്. ഇപ്പോൾ കൊവിഡിനെതിരായ പോരാട്ടത്തിൽ വിജയിക്കുന്നതിനായുള്ള നിർണായക ഘട്ടത്തിൽ നാം എത്തിച്ചേർത്തു

കൊവിഷീൽഡും കൊവാക്‌സിനും സുരക്ഷിതമാണെന്നും മന്ത്രി പറഞ്ഞു. ഫലം കണ്ടതിന് ശേഷമാണ് ഇരു വാക്‌സിനുകൾക്കും വിദഗ്ധർ അനുമതി നൽകിയത്.

Share this story