നമ്മുടെ അഭിമാനത്തെ വ്രണപ്പെടുത്താൻ ശ്രമിച്ചാൽ തക്ക മറുപടി നൽകാൻ കെൽപ്പുള്ളവരാണ് സൈന്യമെന്ന് പ്രതിരോധമന്ത്രി

നമ്മുടെ അഭിമാനത്തെ വ്രണപ്പെടുത്താൻ ശ്രമിച്ചാൽ തക്ക മറുപടി നൽകാൻ കെൽപ്പുള്ളവരാണ് സൈന്യമെന്ന് പ്രതിരോധമന്ത്രി

ചൈനയുമായുള്ള അതിർത്തി സംഘർഷത്തിൽ കരസേനയുടെ കരിസ്മാറ്റിക് പ്രകടനം രാജ്യത്തിന്റെ മനോവീര്യം മെച്ചപ്പെടുത്തിയെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. അത് പൗരൻമാർക്ക് തല ഉയർത്തി നടക്കാനുള്ള സാഹചര്യം സൃഷ്ടിച്ചുവെന്നും ലക്‌നൗവിൽ പൊതുപരിപാടിയിൽ പങ്കെടുക്കവെ രാജ്‌നാഥ് സിംഗ് പറഞ്ഞു

ഉറച്ച നിലപാട് എടുക്കാനും തങ്ങളുടെ പ്രദേശം സംരക്ഷിക്കാനും ഇന്ത്യക്ക് ശക്തിയുണ്ട്. ഞങ്ങൾക്ക് യുദ്ധം വേണ്ട. എല്ലാവരുടെയും സുരക്ഷയ്ക്കാണ് ഞങ്ങൾ മുൻഗണന നൽകുന്നത്. എന്നാൽ ഇക്കാര്യം ഞാൻ വ്യക്തമായി പറയാൻ ആഗ്രഹിക്കുന്നു. ഏതെങ്കിലും മഹാശക്തി നമ്മുടെ അഭിമാനത്തെ വ്രണപ്പെടുത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിന് ഉചിതമായ മറുപടി നൽകാൻ കെൽപുള്ളവരാണ് നമ്മുടെ സൈനികർ

ചൈനയെ ലക്ഷ്യം വെച്ചുള്ളതായിരുന്നു രാജ്‌നാഥ് സിംഗിന്റെ പരാമർശങ്ങളെല്ലാം. കഴിഞ്ഞ ജൂണിൽ ഗാൽവൻ താഴ് വരയിൽ നടന്ന സംഘർഷത്തിൽ 20 ഇന്ത്യൻ ജവാൻമാർ വീരമൃത്യു വരിച്ചിരുന്നു.

Share this story