വാട്ട്സ് ആപ്പ് സ്വകാര്യതാ നയം കേന്ദ്ര സർക്കാർ പരിശോധിക്കുന്നു

വാട്ട്സ് ആപ്പ് സ്വകാര്യതാ നയം കേന്ദ്ര സർക്കാർ പരിശോധിക്കുന്നു

മുംബൈ: വാട്ട്സ് ആപ്പിൻ്റെ പുതിയ സ്വകാര്യതാ നയം കേന്ദ്ര സർക്കാർ പരിശോധിക്കും. സ്വകാര്യ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്ട്സ് ആപ്പിലെ വിവരങ്ങൾ മാതൃ കമ്പനിയായ ഫേസ് ബുക്കിന്കൈമാറ്റുമെന്നും ഇതുൾക്കൊള്ളിച്ച പുതിയ നയം അംഗീകരിച്ചില്ലെങ്കിൽ ഫെബ്രുവരി 8 ന് ശേഷം അക്കൗണ്ട് പ്രവർത്തനരഹിതമാക്കും എന്ന അറിയിപ്പാണ് കമ്പനി നൽകിയിട്ടുള്ളത്.

വൻകിട വ്യവസായികളടക്കം സമൂഹത്തിലെ നാനാതുറയിലുള്ള ആളുകൾ ഇതേപ്പറ്റി ആശങ്ക പങ്കുവെച്ച അടിസ്ഥാനത്തിലാണ് സർക്കാർ നയം പരിശോധിക്കുന്നത്.

ഫെയ്സ് ബുക്കിൻ്റെ ഉടമസ്ഥതയിലുള്ള വാട്ട്സ് ആപ്പിൻ്റെ നയം ഏതെല്ലാം തരത്തിൽ രാജ്യത്തെയും സമൂഹത്തെയും ബാധിക്കുമെന്ന് കേന്ദ്ര ഐടി മന്ത്രാലയം വിലയിരുത്തുമെന്നാണ് വിവരം.

Share this story