24 മണിക്കൂറിനിടെ 15,144 പേർക്ക് കൂടി കൊവിഡ്; 181 പേർ കൂടി രാജ്യത്ത് മരിച്ചു

24 മണിക്കൂറിനിടെ 15,144 പേർക്ക് കൂടി കൊവിഡ്; 181 പേർ കൂടി രാജ്യത്ത് മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 15,144 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,05,57,985 ആയി.

17,170 പേർ ഇന്നലെ കൊവിഡിൽ നിന്ന് മുക്തരായി. ഇതിനോടകം 1,01,96,885 പേർ രോഗമുക്തി നേടി. 2,08,826 പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിൽ തുടരുന്നത്.

24 മണിക്കൂറിനിടെ 181 പേർ കൂടി കൊവിഡ് ബാധിതരായി രാജ്യത്ത് മരിച്ചു. ഇതിനോടകം 1.52 ലക്ഷം പേർ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചു.

നിലവിൽ രാജ്യത്ത് ഏറ്റവുമധികം പ്രതിദിന വർധനവ് റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലാണ്. കഴിഞ്ഞ ദിവസം കേരളത്തിൽ 5960 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ കൊവിഡ് കേസുകളിൽ 40 ശതമാനത്തോളമാണ് കേരളത്തിലെ പ്രതിദിന വർധനവ്.

Share this story