കാർഷിക നിയമങ്ങൾ കർഷകരുടെ വരുമാനം പതിന്മടങ്ങ് വർധിപ്പിക്കുമെന്ന് അമിത് ഷാ

കാർഷിക നിയമങ്ങൾ കർഷകരുടെ വരുമാനം പതിന്മടങ്ങ് വർധിപ്പിക്കുമെന്ന് അമിത് ഷാ

മൂന്ന് കാർഷിക നിയമങ്ങളും കർഷകരുടെ വരുമാനം പലമടങ്ങ് വർധിക്കുമെന്ന് അവകാശപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കർണാടകയിലെ ബഗൽകോട്ടിലെ ബിജെപി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.

കർഷകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കാൻ നരേന്ദ്രമോദി സർക്കാർ പ്രതിജ്ഞാബദ്ധമാണ്. പുതിയ നിയമങ്ങൾ രാജ്യത്തെ കർഷകരുടെ വരുമാനം പതിന്മടങ്ങ് വർധിപ്പിക്കും. കർഷകർക്ക് അവരുടെ കാർഷിക ഉത്പന്നങ്ങൾ എവിടെയും വിൽക്കാൻ സാധിക്കും

അധികാരത്തിലിരുന്ന കാലത്ത് കർഷകർക്ക് എന്തുകൊണ്ട് വർഷം ആറായിരം രൂപ നൽകാൻ കോൺഗ്രസിന് സാധിച്ചില്ലെന്നും അമിത് ഷാ ചോദിച്ചു. കർഷകരോടുള്ള കോൺഗ്രസിന്റെ നിലപാട് ശരിയല്ലെന്നും അമിത് ഷാ പറഞ്ഞു.

Share this story