ഭൂരിഭാഗം കർഷകരും കാർഷിക നിയമത്തെ അനുകൂലിക്കുന്നുണ്ടെന്ന് കേന്ദ്ര കൃഷിമന്ത്രി

ഭൂരിഭാഗം കർഷകരും കാർഷിക നിയമത്തെ അനുകൂലിക്കുന്നുണ്ടെന്ന് കേന്ദ്ര കൃഷിമന്ത്രി

കാർഷിക നിയമങ്ങളെ ഭൂരിഭാഗം കർഷകരും അനുകൂലിക്കുന്നുണ്ടെന്ന് കേന്ദ്രകൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ. സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചതിനാൽ നിലവിൽ നിയമങ്ങൾ നടപ്പാക്കാനാകില്ല. ജനുവരി 19ന് നടക്കുന്ന ചർച്ചയിൽ കർഷകർ നിയമത്തിലെ ഓരോ വകുപ്പുകൾ എടുത്ത് ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്

നിയമങ്ങൾ പിൻവലിക്കുക എന്നതൊഴികെയുള്ള അവരുടെ ആവശ്യങ്ങൾ സർക്കാരിനെ അറിയിക്കുമെന്നാണ് പ്രതീക്ഷയെന്നും നരേന്ദ്ര സിംഗ് തോമർ പറഞ്ഞു. ചൊവ്വാഴ്ച കർഷക സംഘടനകളുമായി വീണ്ടും ചർച്ച നടക്കാനിരിക്കെയാണ് മന്ത്രിയുടെ പ്രതികരണം

വ്യാപാരികളുടെ രജിസ്‌ട്രേഷൻ, മാർക്കറ്റ് തുടങ്ങിയ വിഷയങ്ങളിലെ കർഷകരുടെ ആശങ്കകൾ പരിഹരിക്കാൻ തയ്യാറാണെന്ന നിർദേശം കർഷക സംഘടനകൾക്ക് അയച്ചിട്ടുണ്ട്. കൃഷി അവശിഷ്ടങ്ങൾ കത്തിക്കുന്നതിലും വൈദ്യുതിയുമായി ബന്ധപ്പെട്ട വിഷയത്തിലും ചർച്ചക്ക് തയ്യാറാണെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.

Share this story