കർഷക വിരോധി മടങ്ങിപ്പോകുക; അമിത് ഷായ്‌ക്കെതിരെ കർണാടകയിൽ പ്രതിഷേധം

കർഷക വിരോധി മടങ്ങിപ്പോകുക; അമിത് ഷായ്‌ക്കെതിരെ കർണാടകയിൽ പ്രതിഷേധം

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ കർണാടകയിൽ പ്രതിഷേധം. ബെലഗാവിയിൽ സ്വകാര്യ കമ്പനിയുടെ തറക്കല്ലിടലിനായാണ് അമിത് ഷാ എത്തിയത്. കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ചാണ് അമിത് ഷായ്ക്ക് നേരെ ഒരു കൂട്ടമാളുകൾ പ്രതിഷേധിച്ചത്.

മന്ത്രി ചടങ്ങിനെത്തിയതോടെ തറക്കല്ലിടൽ നടക്കുന്ന ഫാക്ടറിക്ക് മുന്നിലേക്ക് കൂട്ടമായി എത്തിയ കർഷകർ പ്രതിഷേധിക്കുകയായിരുന്നു. കർഷക വിരോധിയായ അമിത് ഷാ കർണാടകയിൽ നിന്ന് വിട്ടുപോകുക എന്ന മുദ്രവാക്യവും ഇവർ മുഴക്കി

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. കൂടുതൽ പോലീസ് സ്ഥലത്ത് എത്തിയാണ് പ്രതിഷേധക്കാരെ നീക്കിയത്.

Share this story