സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതി പുന:സംഘടിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹർജി

സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതി പുന:സംഘടിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹർജി

കർഷകരുമായി ചർച്ച നടത്തുന്നതിനായി സുപ്രീം കോടതി നിയോഗിച്ച നാലംഗ സമിതി പുന:സംഘടിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹർജി. ഭാരതീയ കിസാൻ യൂനിയൻ ലോക്ശക്തി എന്ന കർഷക സംഘടനയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്.

അതേസമയം സമരത്തിന് നേതൃത്വം നൽകുന്ന സംയുക്ത കിസാൻ മോർച്ചയിൽ ഈ സംഘടന അംഗമല്ല. കോടതി നിയോഗിച്ച നാല് അംഗങ്ങളും സ്വതന്ത്ര നിലപാട് ഉള്ളവരല്ലെന്നും കാർഷിക നിയമഭേദഗതിയെ ശക്തമായി പിന്തുണക്കുന്നവരാണെന്നും ഹർജിയിൽ പറയുന്നു. കർഷക സംഘടനകൾ ഈ സമിതിയുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കിയതാണ്. ഈ സാഹചര്യത്തിൽ സമിതി പുന:സംഘടിപ്പിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്.

അതേസമയം സംയുക്ത കിസാൻ മോർച്ച ഇന്ന് യോഗം ചേരുന്നുണ്ട്. കർഷക സംഘടനാ നേതാക്കൾക്ക് എൻഐഎ നോട്ടീസ് ലഭിച്ചതടക്കമുള്ള കാര്യം യോഗത്തിൽ ചർച്ച ചെയ്യും

Share this story