വീണ്ടും വിമർശനവുമായി കപിൽ സിബൽ; കോൺഗ്രസ് പ്രവർത്തകർ നിരാശയിൽ, പുനഃസംഘടന ആവശ്യമാണ്

വീണ്ടും വിമർശനവുമായി കപിൽ സിബൽ; കോൺഗ്രസ് പ്രവർത്തകർ നിരാശയിൽ, പുനഃസംഘടന ആവശ്യമാണ്

സംഘടനാ തെരഞ്ഞെടുപ്പ് നടത്താമെന്ന് സോണിയാ ഗാന്ധിയുമായി നടത്തിയ ചർച്ചയിൽ ഉറപ്പ് ലഭിച്ചിരുന്നതായി കോൺഗ്രസ് നേതാവ് കപിൽ സിബൽ. എന്നാൽ ഇതുവരെ പ്രതികരണമൊന്നുമുണ്ടായില്ല. എപ്പോഴാണ്, എങ്ങനെയാണ് തെരഞ്ഞെടുപ്പ് നടക്കുകയെന്ന കാര്യത്തിൽ വ്യക്തതയുണ്ടായിട്ടില്ല

ഒരു മാസം മുമ്പ് പാർട്ടിയിൽ അടിമുടി മാറ്റം വേണമെന്ന് ആവശ്യപ്പെട്ട 23 നേതാക്കളുമായി സോണിയ ഗാന്ധി ചർച്ച നടത്തിയിരുന്നു. തുറന്ന ചർച്ച ആയിരുന്നുവെന്ന് കപിൽ സിബൽ പറയുന്നു. തെരഞ്ഞെടുപ്പ് നടക്കുമെന്ന് കോൺഗ്രസ് പ്രസിഡന്റ് പറഞ്ഞിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് എന്ന് നടക്കുമെന്ന് തങ്ങൾക്ക് വ്യക്തതയില്ല.

ഡിസംബർ 19ന് കൂടിക്കാഴ്ച നടന്ന ശേഷം ഒരു മാസമാകുന്നു. അടുത്ത ദിവസങ്ങളിൽ തന്നെ പ്രതികരണം ലഭിക്കുമെന്നാണ് കരുതുന്നത്. രാഷ്ട്രീയ ശക്തിയായി കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്

സംസ്ഥാനങ്ങളിൽ പലരും നിരാശരാണ്. പല നേതാക്കളും തന്റെ അടുത്ത് വന്ന് നിരാശ അറിയിച്ചിട്ടുണ്ട്. പാർട്ടി സുഗമമായി പ്രവർത്തിക്കണമെന്നതാണ് തഹ്ങളുടെ ആവശ്യമെന്നും സിബൽ പറഞ്ഞു.

Share this story