നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം ഇനി മുതൽ പരാക്രം ദിനമായി ആഘോഷിക്കും

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം ഇനി മുതൽ പരാക്രം ദിനമായി ആഘോഷിക്കും

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം പരാക്രം ദിവസമായി ഇനി ആഘോഷിക്കും. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്. ആർക്കുമുന്നിലും കീഴടങ്ങാത്ത നേതാജിയുടെ ആദർശത്തെയും നിസ്വാർഥമായ സേവനത്തെയും ആദരിക്കുകയും ഓർമിക്കുകയും ചെയ്യുന്നതിന് ജന്മദിനം പരാക്രം ദിവസമായി ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുന്നു എന്നാണ് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചത്

125ാം ജന്മവാർഷികം ഉചിതമായ രീതിയിൽ ആഘോഷിക്കാനാണ് രാജ്യത്തിന്റെ തീരുമാനം. ജനങ്ങൾക്ക് പ്രചോദനമാകുന്നതിന് വേണ്ടി എല്ലാ വർഷവും അദ്ദേഹത്തിന്റെ ജന്മദിനം പരാക്രമം ദിവസമായി ആഘോഷിക്കും

Share this story