പത്താം വട്ട ചർച്ചയും പരാജയം; നിയമം പിൻവലിക്കണമെങ്കിൽ കോടതിയെ സമീപിച്ചോളാൻ കേന്ദ്രം

പത്താം വട്ട ചർച്ചയും പരാജയം; നിയമം പിൻവലിക്കണമെങ്കിൽ കോടതിയെ സമീപിച്ചോളാൻ കേന്ദ്രം

കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധിക്കുന്ന കർഷക സംഘടനാ പ്രതിനിധികളുമായി കേന്ദ്രസർക്കാർ നടത്തിയ പത്താംവട്ട ചർച്ചയും പരാജയപ്പെട്ടു. ഇരു വിഭാഗവും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിന്നതോടെയാണ് ചർച്ച പരാജയപ്പെട്ടത്

നാൽപതോളം സംഘടനകളുടെ പ്രതിനിധികളാണ് ചർച്ചയിൽ പങ്കെടുത്തത്. കേന്ദ്രസർക്കാരിൽ നിന്നും മന്ത്രിമാരായ നരേന്ദ്ര സിംഗ് തോമറും പീയുഷ് ഗോയലും പങ്കെടുത്തു. കാർഷിക നിയമങ്ങൾ പിൻവലിക്കുക എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണെങ്കിൽ കോടതിയിൽ പൊയ്‌ക്കോളാൻ കർഷകരോട് കേന്ദ്രം പറഞ്ഞു

നിയമങ്ങൾ നടപ്പാക്കുന്നത് ഒരു വർഷത്തോളം നിർത്തിവെക്കാം. പക്ഷേ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി കർഷകരുടെ സമിതി രൂപീകരിക്കണം. പ്രതിഷേധങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. ഒറ്റയടിക്ക് നിയമം പിൻവലിക്കാൻ സാധിക്കില്ല. അതിനു വേണമെങ്കിൽ കോടതിയെ സമീപിക്കാമെന്നും കേന്ദ്രം പറഞ്ഞു

Share this story