കർഷക പ്രക്ഷോഭം: കർഷക സംഘടനകളുമായി കേന്ദ്രത്തിന്റെ പത്താംവട്ട ചർച്ച ഇന്ന്

കർഷക പ്രക്ഷോഭം: കർഷക സംഘടനകളുമായി കേന്ദ്രത്തിന്റെ പത്താംവട്ട ചർച്ച ഇന്ന്

കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷക സംഘടനകളുമായി കേന്ദ്രസർക്കാരിന്റെ പത്താംവട്ട ചർച്ച ഇന്ന് നടക്കും. ഉച്ചയ്ക്ക് 2 മണിക്കാണ് ചർച്ച. ഇരുവിഭാഗവും നിലപാടുകളിൽ വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്ന നിലയിൽ തുടരുന്നതോടെ ചർച്ച പരാജയപ്പെടാനാണ് സാധ്യതയേറെയും

കാർഷിക നിയമങ്ങൾ പഠിക്കാൻ സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് മുതൽ കർഷകരുമായി കൂടിക്കാഴ്ച നടത്തും. തങ്ങൾ പക്ഷപാതമുള്ളവരാണെന്ന് ചിന്തിക്കരുതെന്നും തുറന്ന മനസ്സോടെ സമിതിയുമായി സഹകരിക്കണമെന്നും കർഷകരോട് വിദഗ്ധ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ റിപബ്ലിക് ദിനത്തിൽ കർഷകർ നടത്താനിരിക്കുന്ന ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. റാലി സമാധാനപരമായിരിക്കുമെന്നും റിപബ്ലിക് പരേഡിനെ തടസ്സപ്പെടുത്തില്ലെന്നുമാണ് കർഷകർ പറയുന്നത്.

Share this story