മധ്യപ്രദേശിൽ 13കാരിയെ ബലാത്സംഗം ചെയ്ത് ജീവനോടെ കുഴിച്ചുമൂടാൻ ശ്രമം; പ്രതി പിടിയിൽ

മധ്യപ്രദേശിൽ 13കാരിയെ ബലാത്സംഗം ചെയ്ത് ജീവനോടെ കുഴിച്ചുമൂടാൻ ശ്രമം; പ്രതി പിടിയിൽ

മധ്യപ്രദേശിൽ 13 വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ജീവനോടെ കുഴിച്ചുമൂടാൻ ശ്രമം. ബീട്ടുൽ ഗ്രാമത്തിലാണ് സംഭവം. കൃഷിയിടത്തിലെ പമ്പ് സെറ്റ് അടയ്ക്കാൻ എത്തിയപ്പോഴാണ് അയൽവാസി കുട്ടിയെ ബലാത്സംഗം ചെയ്തത്.

പെൺകുട്ടി തിരികെ എത്താത്തതിനെ തുടർന്ന് വീട്ടുകാർ എത്തിയപ്പോഴാണ് കുട്ടിയെ കുഴിയെടുത്ത് മൂടാനുള്ള ശ്രമം കണ്ടത്. പരുക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

Share this story