ഇൻഡോറിൽ 19കാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ചാക്കിൽകെട്ടി റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു

ഇൻഡോറിൽ 19കാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ചാക്കിൽകെട്ടി റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു

മധ്യപ്രദേശിനെ നടുക്കി വീണ്ടും ക്രൂര പീഡനം. കോളജ് വിദ്യാർഥിനിയെ മുൻ കാമുകനും കൂട്ടുകാരും ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം കുത്തി പരുക്കേൽപ്പിച്ച് ചാക്കിൽ കെട്ടി ഉപേക്ഷിച്ചു. ഇൻഡോറിലെ ഭഗരിത്പുരയിലാണ് സംഭവം

19കാരിയായ വിദ്യാർഥിനിയാണ് പീഡനത്തിന് ഇരയായത്. ക്ലാസ് കഴിഞ്ഞു മടങ്ങവെ സംഘം കുട്ടിയെ തട്ടിക്കൊണ്ടു പോകുകയും ആളില്ലാത്ത ഫ്‌ളാറ്റിലെത്തിച്ച ശേഷം പീഡിപ്പിക്കുകയുമായിരുന്നു. തുടർന്ന് കുട്ടിയെ കുത്തി പരുക്കേൽപ്പിച്ചു

ക്രൂരമായി പരുക്കേറ്റ പെൺകുട്ടിയെ യുവാക്കൾ ചാക്കിൽ കെട്ടി റെയിൽവേ ട്രാക്കിൽ കൊണ്ടിട്ടു. കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് യുവതിയെ രക്ഷപെടുത്തിയത്. കഴിഞ്ഞ ദിവസം മധ്യപ്രദേശിൽ 13കാരിയെ ബലാത്സംഗം ചെയ്ത ശേഷം അയൽവാസി ജീവനോടെ കുഴിച്ചുമൂടാൻ ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു പീഡന വാർത്ത കൂടി വരുന്നത്.

Share this story