അരുണാചലിലെ കടന്നുകയറ്റം; നിർമാണം തങ്ങളുടെ പ്രദേശത്തെന്ന് ചൈന

അരുണാചലിലെ കടന്നുകയറ്റം; നിർമാണം തങ്ങളുടെ പ്രദേശത്തെന്ന് ചൈന

അരുണാചൽ പ്രദേശിൽ ഇന്ത്യൻ അധീനതയിലുള്ള സ്ഥലം കയ്യേറി ഗ്രാമം നിർമിച്ചതായുള്ള വാർത്ത നിഷേധിച്ച് ചൈന. തങ്ങളുടെ അധീനതയുള്ള പ്രദേശത്താണ് നിർമാണം നടന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പറയുന്നു. ഇത് തങ്ങളുടെ പരമാധികാരത്തിന്റെ കാര്യമാണെന്നും വിദേശകാര്യ വക്താവ് ഹ്വാ ചൂൻയാംഗ് പറഞ്ഞു

അരുണാചൽ പ്രദേശിനെ ദക്ഷിണ ടിബറ്റിന്റെ ഭാഗമായാണ് ചൈന കാണുന്നത്. എന്നാൽ രാജ്യത്തിന്റെ അഭിവാജ്യഘടകമായാണ് അരുണാചലിനെ ഇന്ത്യ കാണുന്നത്. ഇന്ത്യയുടെ ഭാഗത്ത് നാലര കിലോമീറ്ററിൽ 101 വീടുകൾ സഹിതമാണ് ചൈന ഗ്രാമം നിർമിച്ചതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തിരുന്നു. സാറ്റ്‌ലൈറ്റ് ചിത്രങ്ങളും ചാനൽ പുറത്തുവിട്ടു

ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തി സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് ചൈന അതിക്രമിച്ചു കയറി നിർമാണം നടത്തിയ വിവരങ്ങളും പുറത്തുവരുന്നത്.

Share this story