24 മണിക്കൂറിനിടെ രാജ്യത്ത് 14,545 പേർക്ക് കൂടി കൊവിഡ്; 163 പേർ മരിച്ചു

24 മണിക്കൂറിനിടെ രാജ്യത്ത് 14,545 പേർക്ക് കൂടി കൊവിഡ്; 163 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,545 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,06,25,428 ആയി ഉയർന്നു.

18,002 പേർ ഇന്നലെ രോഗമുക്തി നേടി. ഇതിനോടകം 1,02,83,708 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 1,88,688 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്

163 പേർ ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ കൊവിഡ് മരണസംഖ്യ 1,53,032 ആയി.

Share this story