ട്രാക്ടർ റാലിക്കായി വിപുലമായ ഒരുക്കങ്ങൾ; രണ്ട് ലക്ഷം ട്രാക്ടറുകൾ പങ്കെടുക്കും, 100 കിലോമീറ്റർ പാത സജ്ജം

ട്രാക്ടർ റാലിക്കായി വിപുലമായ ഒരുക്കങ്ങൾ; രണ്ട് ലക്ഷം ട്രാക്ടറുകൾ പങ്കെടുക്കും, 100 കിലോമീറ്റർ പാത സജ്ജം

ജനുവരി 26ന് ഡൽഹിയിൽ നടക്കുന്ന ട്രാക്ടർ റാലിയിൽ രണ്ട് ലക്ഷത്തോളം ട്രാക്ടറുകൾ പങ്കെടുക്കുമെന്ന് കർഷക സംഘടനകൾ. 100 കിലോമീറ്റർ ട്രാക്ടർ റാലിക്കായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

റാലിയുടെ നടത്തിപ്പിനായി 2500 സന്നദ്ധ പ്രവർത്തകരെയും ക്രമീകരണങ്ങൾ നിയന്ത്രിക്കുന്നതിനായി കൺട്രോൾ റൂമും ആരംഭിച്ചിട്ടുണ്ട്. റാലിക്കിടയിൽ ആർക്കെങ്കിലും സഹായം വേണമെങ്കിൽ സന്നദ്ധ പ്രവർത്തകർ അവരുമായി ബന്ധപ്പെടും

ട്രാക്ടറുകളുടെ സുഗമമമായ നീക്കം ഉറപ്പാക്കേണ്ടതിന്റെ ഉത്തരവാദിത്വവും സന്നദ്ധ പ്രവർത്തകർക്കാണ്. അടിയന്തര ആവശ്യങ്ങളുണ്ടായാൽ സന്നദ്ധ പ്രവർത്തകർ അതും ശ്രദ്ധിക്കേണ്ടതാണെന്ന് കർഷക നേതാക്കൾ അറിയിച്ചു.

ഓരോ ട്രാക്ടറിലും അഞ്ചോ, ആറോ കർഷകരുണ്ടാകും. നാൽപതോളം ആംബുലൻസുകളും വഴികളിൽ സജ്ജീകരിക്കും. റിപബ്ലിക് പരേഡ് അവസാനിച്ചതിന് പിന്നാലെ 12 മണിയോടെയാണ് കർഷകരുടെ ട്രാക്ടർ റാലി ആരംഭിക്കുക

Share this story