സംഘർഷം നിറഞ്ഞ റിപബ്ലിക് ദിനം: ഡൽഹി ശാന്തമാകുന്നു, ഏക മനസ്സോടെ സമരം തുടരുമെന്ന് കർഷകർ

സംഘർഷം നിറഞ്ഞ റിപബ്ലിക് ദിനം: ഡൽഹി ശാന്തമാകുന്നു, ഏക മനസ്സോടെ സമരം തുടരുമെന്ന് കർഷകർ

സംഘർഷഭരിതമായ റിപബ്ലിക് ദിനത്തിന് ശേഷം ഡൽഹി പതിയെ ശാന്തമാകുന്നു. ഇന്നലെ നടന്ന കർഷകരുടെ ട്രാക്ടർ റാലിക്കിടെ നടന്ന അനിഷ്ടസംഭവങ്ങളിൽ ഡൽഹി പോലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകി. അതേസമയം ട്രാക്ടർ റാലി സംഘർഷത്തിലേക്ക് വഴി മാറിയതിന് കാരണം ഡൽഹി പോലീസാണെന്ന് കർഷക സംഘടനകൾ ആരോപിക്കുന്നു

ബാഹ്യശക്തികളാണ് ആക്രമണം നടത്തിയതെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു. ഇന്നലെത്തെ സംഭവങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും കർഷകസമരം ഒറ്റക്കെട്ടായി തുടരാനാണ് തീരുമാനം. നിലവിലെ സാഹചര്യം ചർച്ച ചെയ്യാൻ ഇന്ന് സംഘടനകൾ യോഗം ചേരുന്നുണ്ട്

അതേസമയം കർഷകർ തങ്ങളുടെ സമരകേന്ദ്രമായ സിംഘുവിലേക്ക് മടങ്ങിയിട്ടുണ്ട്. ഇന്നലെ ഏറ്റുമുട്ടൽ നടന്ന ഐടിഒ, ഗാസിപൂർ, നംഗ്ലോയി എന്നിവിടങ്ങളിൽ അധിക സുരക്ഷാവിന്യാസം നടത്താൻ ആഭ്യന്തര മന്ത്രി നിർദേശം നൽകി. സിംഘു അടക്കമുള്ള മേഖലകളിൽ ഇന്റർനെറ്റ് വിച്ഛേദിച്ചിട്ടുണ്ട്.

ആയിരക്കണക്കിന് കർഷകരാണ് ഇന്നലെ നടന്ന പ്രക്ഷോഭത്തിൽ പങ്കെടുത്തത്. ചെങ്കോട്ടയടക്കം പ്രതിഷേധക്കാർ കടന്നുകയറുകയും പതാക ഉയർത്തുകയും ചെയ്തിരുന്നു. സംഘർഷത്തിനിടെ പോലീസ് വെടിവെപ്പിൽ ഒരു കർഷകൻ കൊല്ലപ്പെടുകയും ചെയ്തു. പോലീസുകാർക്കും സംഘർഷത്തിൽ പരുക്കേറ്റിട്ടുണ്ട്

Share this story