കർഷക സമരത്തിന് പിന്തുണയുമായി അണ്ണാ ഹസാരെയുടെ നിരാഹാര സമരം നാളെ മുതൽ

കർഷക സമരത്തിന് പിന്തുണയുമായി അണ്ണാ ഹസാരെയുടെ നിരാഹാര സമരം നാളെ മുതൽ

കർഷക സമരത്തിന് പിന്തുണ അർപ്പിച്ച് അനിശ്ചിതകാല സമരം ആരംഭിക്കുകയാണെന്ന് അണ്ണാ ഹസാരെ. അഹമ്മദ് നഗർ ജില്ലയിലെ റാലെഗൺ സിദ്ധിയിൽ നിരാഹാര സമരം ആരംഭിക്കുമെന്നാണ് പ്രഖ്യാപനം. കർഷകരുടെ ആവശ്യങ്ങൾ മുൻനിർത്തിയുള്ള തന്റെ നിർദേശങ്ങൾ തള്ളിയതിൽ കേന്ദ്രത്തെ ഹസാരെ വിമർശിച്ചു

ജനുവരി 30 മുതൽ നിരാഹാര സമരം ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സർക്കാർ കർഷകരുടെ കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കുന്നില്ലെന്ന് വേണം കരുതാൻ. കർഷകരോട് അനുഭാവപൂർവമല്ല സർക്കാർ പെരുമാറുന്നത്. പ്രശ്‌നപരിഹാരം ആവശ്യപ്പെട്ട് നിരവധി തവണ പ്രധാനമന്ത്രിക്കും കൃഷി മന്ത്രിക്കും കത്തെഴുതി. കർഷകരുടെ ആവശ്യം മനസ്സിലാക്കാൻ കേന്ദ്രം തയ്യാറാകുന്നില്ലെന്നും ഹസാരെ ആരോപിച്ചു.

Share this story