ഇസ്രായേൽ എംബസിക്ക് സമീപത്തെ സ്‌ഫോടനം; ഉത്തരവാദിത്വം ജയ്‌ഷെ ഉൽ ഹിന്ദ് ഏറ്റെടുത്തു

ഇസ്രായേൽ എംബസിക്ക് സമീപത്തെ സ്‌ഫോടനം; ഉത്തരവാദിത്വം ജയ്‌ഷെ ഉൽ ഹിന്ദ് ഏറ്റെടുത്തു

ഡൽഹിയിൽ ഇസ്രായേൽ എംബസിക്ക് സമീപത്ത് നടന്ന സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ജയ്‌ഷെ ഉൽ ഹിന്ദ് എന്ന സംഘടന ഏറ്റെടുത്തു. ടെലഗ്രാം സന്ദേശത്തിലൂടെയാണ് സംഘടന ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. തുടക്കം മാത്രമാണിതെന്നും കൂടുതൽ സ്ഥലങ്ങളിൽ സ്‌ഫോടനമുണ്ടാകുമെന്നും സന്ദേശത്തിൽ മുന്നറിയിപ്പ് നൽകുന്നു

അതേസമയം അവകാശവാദം ഉന്നയിച്ച സംഘടന ഏതാണെന്ന് അന്വേഷണ ഏജൻസികൾക്ക് വ്യക്തത ലഭിച്ചിട്ടില്ല. ജയ്‌ഷെ ഉൽ ഹിന്ദിന്റെ അവകാശവാദം പരിശോധിക്കുമെന്ന് എൻഐഎയും അറിയിച്ചു. രണ്ട് പേർ കാറിൽ വന്നിറങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ എംബസിക്ക് സമീപത്ത് നിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്

എൻഐഎയാണ് കേസിന്റെ അന്വേഷണം ഏറ്റെടുത്തത്. ഇസ്രായേലി അംബാസഡർ റോൺ മിൽക്ക് ഇത് ഭീകരാക്രമണമാണെന്ന് പറഞ്ഞു കഴിഞ്ഞു. 2012ൽ ഇസ്രായേലി നയതന്ത്രജ്ഞർക്കെതിരെ ഡൽഹിയിൽ ആക്രമണം നടന്നിരുന്നു. അതുമായി സ്‌ഫോടനത്തിന് ബന്ധമുണ്ടെന്നും റോൺ മിൽക്ക് പറയുന്നു.

Share this story