സിംഘുവിൽ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി ഡൽഹി പോലീസ്; ഇന്റർനെറ്റും വിച്ഛേദിച്ചു

സിംഘുവിൽ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി ഡൽഹി പോലീസ്; ഇന്റർനെറ്റും വിച്ഛേദിച്ചു

കർഷക സമര ഭൂമിയായ സിംഘുവിൽ മാധ്യമങ്ങൾക്ക് ഡൽഹി പോലീസിന്റെ വിലക്ക്. സമര പന്തലിന് രണ്ട് കിലോമീറ്റർ അകലെ മാധ്യമങ്ങളെ തടഞ്ഞു. പ്രദേശത്തെ ഇന്റർനെറ്റ് കണക്ഷനും വിച്ഛേദിച്ചു. ബാരിക്കേഡുകൾ വെച്ചാണ് മാധ്യമപ്രവർത്തകരെ തടഞ്ഞത്

ഉന്നതോദ്യോഗസ്ഥരുടെ നിർദേശമുള്ളതിനാൽ മാധ്യമങ്ങളെ പ്രവേശിപ്പിക്കാനാകില്ലെന്നാണ് പോലീസ് അറിയിച്ചത്. മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വദിനമായ ഇന്ന് കർഷകർ നിരാഹാര സത്യാഗ്രഹം അനുഷ്ഠിക്കുകയാണ്. രാവിലെ ഒമ്പത് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെയാണ് നിരാഹാര സമരം

സമരകേന്ദ്രങ്ങളിലേക്ക് കേന്ദ്ര സർക്കാർ അനുയായികൾ ആക്രമണം അഴിച്ചുവിടുന്ന സാഹചര്യത്തിൽ കനത്ത സുരക്ഷയാണ് ഇവിടങ്ങളിൽ ഒരുക്കിയിരിക്കുന്നത്. സിംഘുവിൽ ഇന്നലെ സംഘർഷം നടന്നിരുന്നു

Share this story