ഗാസിപൂരിൽ നിന്ന് കർഷകരെ ഉടനെ ഒഴപ്പിക്കില്ല; സേനാ വിന്യാസം സംഘർഷ ശ്രമം തടയാനെന്ന് യുപി പോലീസ്

ഗാസിപൂരിൽ നിന്ന് കർഷകരെ ഉടനെ ഒഴപ്പിക്കില്ല; സേനാ വിന്യാസം സംഘർഷ ശ്രമം തടയാനെന്ന് യുപി പോലീസ്

യുപി അതിർത്തിയായ ഗാസിപൂരിൽ നിന്ന് കർഷകരെ തിടുക്കത്തിൽ ഒഴിപ്പിക്കില്ലെന്ന് യുപി പോലീസ്. ചർച്ചകൾക്ക് ശേഷമെ അന്തിമ തീരുമാനമെടുക്കൂ. കൂടുതൽ സേനയെ വിന്യസിച്ചത് സംഘർഷശ്രമം തടയാനാണ്. ഇത് ബലപ്രയോഗത്തിനാണെന്ന് തെറ്റിദ്ധരിക്കപ്പെടുകയായിരുന്നുവെന്നും യുപി എ ഡി ജി പി പറഞ്ഞു

കഴിഞ്ഞ ദിവസം ഗാസിപൂരിൽ നിന്ന് കർഷകരെ ഒഴിപ്പിക്കാൻ പോലീസ് എത്തിയത് സംഘർഷത്തിന് ഇടയാക്കിയിരുന്നു. കർഷകർ സംഘടിച്ചെത്തിയതോടെ പോലീസ് ഈ നീക്കത്തിൽ നിന്ന് പിൻമാറി. ഇന്നലെ സിംഘുവിൽ കേന്ദ്രസർക്കാർ അനുകൂലികൾ കർഷകരുടെ ടെന്റ് പൊളിച്ചു കളയാൻ ശ്രമിച്ചതും സംഘർഷത്തിൽ കലാശിച്ചിരുന്നു

ഹരിയാനയിൽ നിന്ന് രണ്ടായിരം ട്രാക്ടറുകളിൽ കൂടി കർഷകർ ഇതിന് പിന്നാലെ സിംഘുവിൽ എത്തി. റിപബ്ലിക് ദിനത്തിലെ ട്രാക്ടർ പരേഡിന് ശേഷം തിരിച്ചുപോയ കർഷകരും ഇന്നലെ സമരസ്ഥലങ്ങളിലേക്ക് തിരികെ എത്തി.

Share this story