സൗരവ് ഗാംഗുലി ആശുപത്രി വിട്ടു; ആരോഗ്യനില തൃപ്തികരം

സൗരവ് ഗാംഗുലി ആശുപത്രി വിട്ടു; ആരോഗ്യനില തൃപ്തികരം

നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ആശുപത്രി വിട്ടു. പൂർണ ആരോഗ്യവാനായാണ് ഗാംഗുലി ആശുപത്രി വിട്ടതെന്ന് അദ്ദേഹവുമായി അടുത്തവൃത്തങ്ങൾ അറിയിച്ചു.

മൂന്ന് ദിവസം മുമ്പാണ് ഗാംഗുലിയെ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 48കാരനായ ഗാംഗുലിയെ ആൻജിയോപ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കിയിരുന്നു. പുതിയ രണ്ട് സ്റ്റെന്റുകൾ ഘടിപ്പിച്ചിട്ടുണ്ട്. ഒരുമാസത്തിനിടെ രണ്ടാംതവണയാണ് ഗാംഗുലിയെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Share this story