കേന്ദ്ര ബജറ്റ് ഇന്ന്: സാമ്പത്തിക, കാർഷിക മേഖലയ്ക്ക് പ്രതീക്ഷ

കേന്ദ്ര ബജറ്റ് ഇന്ന്: സാമ്പത്തിക, കാർഷിക മേഖലയ്ക്ക് പ്രതീക്ഷ

കേന്ദ്രബജറ്റ് ഇന്ന് ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കും. കൊവിഡ് കാരണം മാന്ദ്യത്തിലായ സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കുന്ന പ്രഖ്യാപനമുണ്ടാകുമോയെന്ന കാത്തിരിപ്പിലാണ് രാജ്യം. അസ്വസ്ഥമായ കാർഷിക മേഖലയ്ക്കും കൂടുതൽ പ്രഖ്യാപനങ്ങളുണ്ടാകാൻ സാധ്യതയുണ്ട്

രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം. കൊവിഡിെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി നിയന്ത്രിക്കാനായി രണ്ട് സാമ്പത്തിക പാക്കേജുകൾ കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.

മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിലെ ബജറ്റെന്നാണ് ധനമന്ത്രി വിശേഷിപ്പിക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലം ചൂണ്ടിക്കാട്ടിയാണ് ധനമന്ത്രി ഇത്തരമൊരു വിശേഷണം ബജറ്റിന് നൽകുന്നത്. ആരോഗ്യ സംരക്ഷണ ചെലവ്, സ്വകാര്യവത്കരണ ലക്ഷ്യങ്ങൾ, ബാഡ് ബാങ്ക്, വികസന ധനകരായ് സ്ഥാപനം, ഇറക്കുമതി തീരുവ എന്നീ അഞ്ചു കാര്യങ്ങളാകും ബജറ്റിൽ കൂടുതൽ ചർച്ചയാകുക

തൊഴിലുറപ്പ് പദ്ധതിക്കായി കൂടുതൽ തുക, കുടിയേറ്റ തൊഴിലാളികൾക്ക് പ്രത്യേക സഹായം, മധ്യവർഗത്തെ ആകർഷിക്കാനുള്‌ല പദ്ധതികൾ എന്നിവയും ബജറ്റിലുണ്ടാകും.

Share this story