പ്രധാനമന്ത്രി കേരളത്തിന്റെ വികസനത്തിന് സാധ്യമായതെല്ലാം ചെയ്യുന്നു; മലയാളത്തിൽ ട്വീറ്റുമായി അമിത് ഷാ

പ്രധാനമന്ത്രി കേരളത്തിന്റെ വികസനത്തിന് സാധ്യമായതെല്ലാം ചെയ്യുന്നു; മലയാളത്തിൽ ട്വീറ്റുമായി അമിത് ഷാ

കേരളത്തിന്റെ വികസനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ട്വീറ്റ്. മലയാളത്തിലാണ് അമിത് ഷാ ട്വീറ്റ് ചെയ്തിരിക്കുന്നത്. കേന്ദ്രബജറ്റിൽ കേരളത്തിനായുള്ള വിവിധ പദ്ധതികൾ ചൂണ്ടിക്കാട്ടിയാണ് ട്വീറ്റ്

ഭാരത് മാല പദ്ധതിപ്രകാരം ദേശീയപാത നിർമാണത്തിനായി 65,000 കോടിയും കൊച്ചി മെട്രോ രണ്ടാംഘട്ട പദ്ധതിക്കായി 1957 കോടി രൂപയും അനുവദിച്ചതിൽ പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നതായും അമിത് ഷാ പറഞ്ഞു.

Share this story