സിബിഎസ്ഇ 10, 12ാം തരം പരീക്ഷകൾ മെയ് നാല് മുതൽ; പ്രാക്ടിക്കൽ മാർച്ചിന് ആരംഭിക്കും

സിബിഎസ്ഇ 10, 12ാം തരം പരീക്ഷകൾ മെയ് നാല് മുതൽ; പ്രാക്ടിക്കൽ മാർച്ചിന് ആരംഭിക്കും

സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷാ തീയതിയായി. മെയ് നാല് മുതൽ പരീക്ഷ ആരംഭിക്കും. മാർച്ച് ഒന്ന് മുതൽ പ്രാക്ടിക്കൽ പരീക്ഷ ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പത്താംതരം പരീക്ഷ ജൂൺ ഏഴിനും പന്ത്രണ്ടാം തരം പരീക്ഷ ജൂൺ 11നും അവസാനിക്കും

12ന്റെ പരീക്ഷ രണ്ട് ഷിഫ്റ്റുകളായാണ് നടത്തുക. രാവിലെ പത്തര മുതൽ ഒന്നര വരെയും രണ്ടാമത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് ശേഷം രണ്ടര മുതൽ അഞ്ചര വരെയുമാണ് നടക്കുക. പത്താം ക്ലാസിന് രാവിലെ പത്തര മുതൽ ഒന്നര വരെയുള്ള ഒറ്റ ഷിഫ്റ്റാണുള്ളത്. ജൂലൈ 15നാണ് ഫലം പുറത്തുവരിക

Share this story