പ്രതിദിന വർധനവ് വീണ്ടും പതിനായിരത്തിൽ താഴെ; രാജ്യത്ത് 24 മണിക്കൂറിനിടെ 8635 പേർക്ക് കൊവിഡ്

പ്രതിദിന വർധനവ് വീണ്ടും പതിനായിരത്തിൽ താഴെ; രാജ്യത്ത് 24 മണിക്കൂറിനിടെ 8635 പേർക്ക് കൊവിഡ്

രാജ്യത്ത് കൊവിഡ് പ്രതിദിന വർധനവ് വീണ്ടും പതിനായിരത്തിൽ താഴെ. കഴിഞ്ഞ 24 മണിക്കൂറിനിടെ 8635 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 1,07,66,245 ആയി

94 പേർ ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചു. ഇതിനോടകം 1,54,486 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 13423 പേർ ഇന്നലെ രോഗമുക്തി നേടി. 1,04,48,406 പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്.

നിലവിൽ 1,63,353 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. കേരളത്തിൽ ഇന്നലെ 3459 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ 1948 പേർക്കും രോഗം സ്ഥിരീകരിച്ചു. മറ്റ് സംസ്ഥാനങ്ങളിലും കൊവിഡ് വ്യാപനം ഗണ്യമായി കുറയുന്നുണ്ട്.

Share this story