കൊവിഡ് വ്യാപനം: കേരളത്തിലേക്ക് വീണ്ടും പ്രത്യേക സംഘത്തെ കേന്ദ്രം അയക്കും

കൊവിഡ് വ്യാപനം: കേരളത്തിലേക്ക് വീണ്ടും പ്രത്യേക സംഘത്തെ കേന്ദ്രം അയക്കും

കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ വീണ്ടും പ്രത്യേക സംഘത്തെ അയക്കും. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് സംഘമെത്തുക

സംസ്ഥാന ആരോഗ്യവകുപ്പുമായി ചേർന്ന് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുകയാണ് സംഘത്തിന്റെ ചുമതല. ഡൽഹി ലേഡി ഹാർഡിംഗ് മെഡിക്കൽ കോളജിലെയും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ തിരുവനന്തപുരം റീജ്യണൽ ഓഫീസിലെ വിദഗ്ധരും അടങ്ങുന്നതാണ് സംഘം

കേരളത്തിന് പുറമെ മഹാരാഷ്ട്രയിലേക്കും കേന്ദ്രം പ്രത്യേക സംഘത്തെ അയക്കുന്നുണ്ട്. രാജ്യത്ത് നിലവിലുള്ള രോഗികളിൽ 70 ശതമാനവും ഈ രണ്ട് സംസ്ഥാനങ്ങളിലാണ്.

Share this story