ശശികലക്ക് വേണ്ടി പോസ്റ്റുകൾ പതിച്ച് പനീർശെൽവം ക്യാമ്പ്; എതിർപ്പ് പ്രകടിപ്പിച്ച് എടപ്പാടി വിഭാഗം

ശശികലക്ക് വേണ്ടി പോസ്റ്റുകൾ പതിച്ച് പനീർശെൽവം ക്യാമ്പ്; എതിർപ്പ് പ്രകടിപ്പിച്ച് എടപ്പാടി വിഭാഗം

തമിഴ്‌നാട്ടിലേക്ക് മടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ എഐഎഡിഎംകെയിൽ ശശികലക്ക് പിന്തുണയേറുന്നു. പനീർശെൽവം പക്ഷത്തെ നേതാക്കളാണ് ശശികലക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്നിരിക്കുന്നത്. ശശികല അണ്ണാ ഡിഎംകെയിൽ തിരികെ എത്തണമെന്നാവശ്യപ്പെട്ട് ഇവർ വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്

അതേസമയം എടപ്പാടി പളനിസ്വാമി വിഭാഗമാണ് ഇതിനെ ശക്തമായി എതിർക്കുന്നത്. പാർട്ടിക്കുള്ളിൽ ശശികലയെ ചൊല്ലി പിളർപ്പുണ്ടാകുമെന്ന് വ്യക്തമായതോടെ ബിജെപിയും സമ്മർദവുമായി രംഗത്തുവന്നു. ബിജെപിയുടെ നീക്കങ്ങൾക്കൊടുവിൽ പാർട്ടി അനുനയ ചർച്ചകൾക്ക് തുടക്കമിടുകയും ചെയ്തു

കർണാടക അണ്ണാ ഡിഎംകെ സെക്രട്ടറി യുവരാജ് അടക്കമുള്ള നേതാക്കൾ ബംഗളൂരുവിലെ റിസോർട്ടിലെത്തി ശശികലയെ കാണാൻ ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ല. ചെന്നൈയിലെത്തിയ ശേഷം പാർട്ടി ഉന്നതാധികാര യോഗം വിളിക്കുമെന്നും യഥാർഥ പാർട്ടി തങ്ങളാണെന്നുമാണ് ശശികല ക്യാമ്പ് പറയുന്നത്

പനീർശെൽവത്തിന്റെ ശക്തികേന്ദ്രമായ തേനിയിലാണ് ശശികലക്ക് വേണ്ടിയുള്ള പോസ്റ്ററുകൾ ഉയർന്നിരിക്കുന്നത്. എന്നാൽ അനുനയ ചർച്ചകൾക്ക് താത്പര്യമില്ലെന്ന നിലപാടാണ് എടപ്പാടി ക്യാമ്പ് പറയുന്നത്. ശശികലയെ തിരികെ കൊണ്ടുവന്നാൽ പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നും ഇവർ പറയുന്നു.

Share this story