രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12,899 പേർക്ക് കൂടി കൊവിഡ്; 107 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12,899 പേർക്ക് കൂടി കൊവിഡ്; 107 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12,899 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,07,90,183 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 107 പേർ കൂടി രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചു

ഇതിനോടകം 1,55,025 പേരാണ് രാജ്യത്ത് മരിച്ചത്. 17,824 പേർ ഇന്നലെ രോഗമുക്തി നേടി. 1,04,80,445 പേർ ഇതുവരെ കൊവിഡിൽ നിന്ന് മുക്തരായി. നിലവിൽ 1,55,025 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്.

രാജ്യത്ത് ഇന്നലെ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളിൽ പകുതിയോളം കേരളത്തിലാണ്. സംസ്ഥാനത്ത് ഇന്നലെ 6356 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 69,113 പേരാണ് കേരളത്തിൽ ചികിത്സയിൽ കഴിയുന്നത്. അതേസമയം രാജ്യത്ത് ഇതുവരെ 44,49,552 പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചതായി ഐസിഎംആർ അറിയിച്ചു.

Share this story