കർഷക സമരത്തെ പിന്തുണച്ചും മോദി സർക്കാരിനെ പിണക്കാതെയും നിലപാട് അറിയിച്ച് യുഎസ്

കർഷക സമരത്തെ പിന്തുണച്ചും മോദി സർക്കാരിനെ പിണക്കാതെയും നിലപാട് അറിയിച്ച് യുഎസ്

കാർഷിക നിയമഭേദഗതിക്കെതിരെ ഇന്ത്യയിൽ കർഷകർ നടത്തുന്ന സമരത്തിൽ നിലപാട് വ്യക്തമാക്കി അമേരിക്ക. സമാധാനപരമായ പ്രതിഷേധം ജനാധിപത്യത്തിന്റെ മുഖമുദ്രയാണെന്നും ഇന്ത്യൻ വിപണിയുടെ കാര്യക്ഷമത വർധിപ്പിക്കുകയും സ്വകാര്യ നിക്ഷേപം ഉറപ്പാക്കുകയും ചെയ്യുന്ന പരിഷ്‌കാരങ്ങളെ സ്വാഗതം ചെയ്യുന്നതായും യു എസ് വ്യക്തമാക്കി

യുഎസ് സ്റ്റേറ്റ് മാധ്യമവക്താവാണ് ബൈഡൻ ഭരണകൂടത്തിന്റെ നിലപാട് വ്യക്തമാക്കിയത്. കാർഷിക മേഖലയിലെ സാമ്പത്തിക പരിഷ്‌കാരങ്ങളെ പിന്തുണക്കുമ്പോൾ തന്നെ കർഷകരുടെ ആശങ്കകളും പരാതികളും സമാധാനപരമായ ചർച്ചകളിലൂടെ പരിഹരിക്കണമെന്നും അമേരിക്ക പ്രതികരിച്ചു.

കരുതലോടെയുള്ള പ്രതികരണമാണ് വിഷയത്തിൽ യു എസ് നടത്തിയിരിക്കുന്നത്. ഒരേസമയം കേന്ദ്രത്തെ പിണക്കാതെയും കർഷക പ്രക്ഷോഭത്തെ പിന്തുണക്കുകയുമാണ് യു എസ്. രാഷ്ട്രീയപരമായ വ്യത്യാസങ്ങൾ സമാധാനപരമായ ചർച്ചകളിലൂടെ പരിഹരിക്കണമെന്നും യു എസ് മാധ്യമവക്താവ് പറഞ്ഞു.

Share this story