നട്ടെല്ലില്ലാത്ത, ഹൃദയമില്ലാത്ത സർക്കാർ സെലിബ്രിറ്റികൾ; സച്ചിനെയടക്കം വിമർശിച്ച് പ്രശാന്ത് ഭൂഷൺ

നട്ടെല്ലില്ലാത്ത, ഹൃദയമില്ലാത്ത സർക്കാർ സെലിബ്രിറ്റികൾ; സച്ചിനെയടക്കം വിമർശിച്ച് പ്രശാന്ത് ഭൂഷൺ

കർഷക സമരത്തിന് അന്താരാഷ്ട്രതലത്തിൽ നിന്ന് ലഭിക്കുന്ന പിന്തുണയെ പ്രതിരോധിക്കാൻ സംഘ് പ്രൊപഗാൻഡയുമായി രംഗത്തുവന്ന ഇന്ത്യയിലെ വിവിധ മേഖലകളിലെ സെലിബ്രിറ്റികളെ വിമർശിച്ച് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. നട്ടെല്ലില്ലാത്ത, ഹൃദയമില്ലാത്ത സർക്കാർ വക സെലിബ്രിറ്റികൾ എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം

സച്ചിൻ തെൻഡുൽക്കർ അടക്കമുള്ളവർ നടത്തിയ ട്വീറ്റിനോടുള്ള പ്രതികരണമായാണ് പ്രശാന്ത് ഭൂഷന്റെ മറുപടി. കർഷകർക്ക് വൈദ്യുതിയും വെള്ളവും ഇന്റർനെറ്റും തടഞ്ഞപ്പോഴും ബിജെപി ഗുണ്ടകൾ അവർക്ക് നേരെ കല്ലെറിഞ്ഞപ്പോഴും ഈ വൻകിട സെലിബ്രിറ്റികൾ നിശബ്ദരായിരുന്നു. എന്നാൽ റിഹാനയും ഗ്രെറ്റ തുൻബർഗുമെല്ലാം പ്രതികരിച്ചപ്പോൾ പെട്ടെന്ന് അവർക്ക് ശബ്ദം തിരിച്ചു കിട്ടിരിക്കുന്നു. നട്ടെല്ലില്ലാത്ത, ഹൃദയമില്ലാത്ത സർക്കാർ വക സെലിബ്രിറ്റികൾ…പ്രശാന്ത് ട്വീറ്റ് ചെയ്തു

സച്ചിൻ തെൻഡുൽക്കർ, വിരാട് കോഹ്ലി, കുംബ്ലെ, അക്ഷയ്കുമാർ, അജയ് ദേവ്ഗൺ, കരൺ ജോഹർ തുടങ്ങിയവരാണ് മോദി സർക്കാരിന്റെ നിലപാടുകളെ പിന്തുണച്ച് എത്തിയത്. പുറത്തുനിന്നുള്ളവർ ഇന്ത്യയുടെ പരമാധികാരത്തിൽ ഇടപെടരുത് എന്നായിരുന്നു സച്ചിന്റെ പ്രതികരണം.

Share this story