പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹം യുപിയിൽ വെച്ച് അപകടത്തിൽപ്പെട്ടു

പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹം യുപിയിൽ വെച്ച് അപകടത്തിൽപ്പെട്ടു

ഉത്തർപ്രദേശിൽ പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു. സമരത്തിനിടെ മരിച്ച കർഷകന്റെ കുടുംബത്തെ കാണാൻ പോകുന്നതിനിടെ ഹാംപൂരിൽ വെച്ചാണ് അപകടമുണ്ടായത്. വാഹനവ്യൂഹത്തിലെ നാല് കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു

പ്രിയങ്ക സഞ്ചരിച്ചിരുന്ന കാറിന് പുറകെ നാല് വാഹനങ്ങളുണ്ടായിരുന്നു. പ്രിയങ്കയുടെ കാറിന്റെ ഡ്രൈവർ പെട്ടെന്ന് കാർ നിർത്തിയതോടെ പിന്നിലുണ്ടായിരുന്ന വാഹനങ്ങൾ വന്നിടിക്കുകയായിരുന്നു. അതേസമയം പ്രിയങ്ക ഗാന്ധി സുരക്ഷിതയാണ്. രാവിലെയാണ് ഡൽഹിയിൽ നിന്നും രാംപൂരിലെ കർഷകന്റെ വീട്ടിലേക്ക് പ്രിയങ്ക പുറപ്പെട്ടത്.

Share this story