അമേരിക്കയിൽ പോയി ട്രംപിന് വോട്ട് ചോദിച്ചപ്പോൾ ഇല്ലാത്ത അസ്വസ്ഥത ഇപ്പോഴെന്തിനാണ്: ആധിർ രഞ്ജൻ ചൗധരി

അമേരിക്കയിൽ പോയി ട്രംപിന് വോട്ട് ചോദിച്ചപ്പോൾ ഇല്ലാത്ത അസ്വസ്ഥത ഇപ്പോഴെന്തിനാണ്: ആധിർ രഞ്ജൻ ചൗധരി

കർഷക സമരവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവ് ആധിർ രഞ്ജൻ ചൗധരി. അബ്കി ബാർ ട്രംപ് സർക്കാർ എന്ന ചില ദേശീയവാദികൾ അമേരിക്കയിൽ പോയി അഭ്യർഥന നടത്തിയപ്പോൾ ഒരു ചോദ്യവും ഉന്നയിക്കാതിരുന്നവർ റിഹാനയും ഗ്രെറ്റ തുൻബർഗും കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചപ്പോൾ അസ്വസ്ഥരാകുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു

ട്രംപിന് വേണ്ടി നരേന്ദ്രമോദി അമേരിക്കയിൽ പോയി വോട്ട് അഭ്യർഥിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ആധിർ രഞ്ജൻ ചൗധരിയുടെ വിമർശനം. കറുത്ത വർഗക്കാർക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ നാം അപലപിച്ചപ്പോഴും ആരും ചോദ്യം ഉയർത്തിയില്ല. എന്നാൽ രാജ്യത്തെ കർഷകർക്ക് റിഹാനയും ഗ്രെറ്റയും പിന്തുണ അറിയിക്കുമ്പോൾ അസ്വസ്ഥരാകുന്നത് എന്തിനാണ്.

നാം ഇന്ന് ജീവിക്കുന്നത് ആഗോള ഗ്രാമത്തിലാണ്. ആത്മപരിശോധന നടത്തുന്നതിന് പകരം ഏത് വിമർശനത്തെയും ഭയക്കുന്നത് എന്തുകൊണ്ടാണ്. കർഷകർക്ക് നാം ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ് വേണ്ടെന്നും ആധിർ പറഞ്ഞു.

Share this story