കാർഷിക നിയമഭേദഗതിയിൽ ലോക്‌സഭയിൽ ചർച്ച നടത്താമെന്ന് കേന്ദ്രം; പ്രതിപക്ഷ ആവശ്യത്തിന് വഴങ്ങി

കാർഷിക നിയമഭേദഗതിയിൽ ലോക്‌സഭയിൽ ചർച്ച നടത്താമെന്ന് കേന്ദ്രം; പ്രതിപക്ഷ ആവശ്യത്തിന് വഴങ്ങി

കാർഷിക നിയമഭേദഗതിയിൽ ലോക്‌സഭയിൽ പ്രത്യേകം ചർച്ച നടത്താമെന്ന് കേന്ദ്രസർക്കാർ. പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചാണ് നടപടി. ഉപാധികളോടെ വെള്ളിയാഴ്ച ലോക്‌സഭയിൽ ചർച്ച നടത്താമെന്ന് കേന്ദ്രം അറിയിച്ചു.

കർഷക സമരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ വലിയ ബഹളമാണ് പാർലമെന്റിൽ നടന്നത്. ഇതോടെ നന്ദിപ്രമേയ ചർച്ചയടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് ഉപാധികളോടെ ചർച്ചയാകാമെന്ന് കേന്ദ്രം തീരുമാനിച്ചത്.

നന്ദിപ്രമേയ ചർച്ച പൂർത്തിയാക്കാനും ബജറ്റ് പാസാക്കാനും ചില ബില്ലുകൾ ചർച്ച നടത്തി പാസാക്കാൻ അനുവദിക്കണമെന്നുമാണ് ഉപാധികൾ. ഉപാധികളിൽമേൽ തീരുമാനമെടുക്കുന്നതിനായി പ്രതിപക്ഷ പാർട്ടികളുടെ യോഗം രാഹുൽ ഗാന്ധി വിളിച്ചു ചേർത്തിട്ടുണ്ട്.

Share this story