24 മണിക്കൂറിനിടെ 11,831 പേർക്ക് കൂടി കൊവിഡ്; രാജ്യത്ത് 84 പേർ കൂടി മരിച്ചു

24 മണിക്കൂറിനിടെ 11,831 പേർക്ക് കൂടി കൊവിഡ്; രാജ്യത്ത് 84 പേർ കൂടി മരിച്ചു

രാജ്യത്ത് പുതുതായി 11,831 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 1,08,38,194 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

84 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. ആകെ മരണസംഖ്യ 1,55,080 ആയി ഉയർന്നു. 11,904 പേർ ഇന്നലെ രോഗമുക്തി നേടി.

നിലവിൽ 1,48,609 പേരാണ് ചികിത്സയിൽ കഴിയുന്നത്. 58,12,362 പേർ ഇതിനോടകം കൊവിഡ് വാക്‌സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Share this story