രാജ്യദ്രോഹ കേസിൽ ശശി തരൂരിന്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു

രാജ്യദ്രോഹ കേസിൽ ശശി തരൂരിന്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു

രാജ്യദ്രോഹ കേസിൽ ശശി തരൂർ എംപിയുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. തരൂരിനെ കൂടാതെ രജ്ദീപ് സർദേശായി, വിനോദ് കെ ജോസ് എന്നിവരുടെ അറസ്റ്റും കോടതി തടഞ്ഞു. ഇതുസംബന്ധിച്ച് യുപി പോലീസിനും ഡൽഹി പോലീസിനും സുപ്രീം കോടതി നോട്ടീസ് അയച്ചു

ജനുവരി 26ലെ ട്രാക്ടർ റാലിയിൽ കർഷകൻ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടാക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് തരൂർ, സർദേശായി, വിനോദ് കെ ജോസ്, മൃണാൽ പാണ്ഡെ എന്നിവർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തത്. ക്രിമിനൽ ഗൂഢാലോചന, മതസ്പർധ വളർത്തൽ എന്നീ വകുപ്പുകളും ഇവർക്കെതിരെ ചുമത്തിയിരുന്നു.

യുപി, ഡൽഹി പോലീസിന് വലിയ തിരിച്ചടിയാണ് കേസിൽ സുപ്രീം കോടതിയിൽ നിന്നുണ്ടായത്. ചെങ്കോട്ട സംഭവം കേന്ദ്രസർക്കാരിന് വലിയ നാണക്കേട് ഉണ്ടാക്കിയിരുന്നു. ചെങ്കോട്ടയിലെ അനിഷ്ട സംഭവങ്ങൾക്ക് പിന്നിലെ പഞ്ചാബി നടൻ ദീപ് സിദ്ദുവിനെ ഇന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾ സംഘ്പരിവാറിന്റെ ഏജന്റ് ആണെന്നാണ് പൊതുവെ ആരോപിക്കപ്പെടുന്നത്.

Share this story