സാമൂഹിക മാധ്യമങ്ങൾ ഇന്ത്യൻ നിയമവും ഭരണഘടനയും അനുസരിക്കണമെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്

സാമൂഹിക മാധ്യമങ്ങൾ ഇന്ത്യൻ നിയമവും ഭരണഘടനയും അനുസരിക്കണമെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്

വ്യാജവാർത്തകൾ പ്രചരിപ്പിക്കാനും അക്രമങ്ങൾ പ്രോത്സാഹിപ്പിക്കാനും സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കപ്പെട്ടാൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. ഫേസ്ബുക്ക്, ട്വിറ്റർ, ലിങ്ക്ഡ് ഇൻ എന്നീ സൈറ്റുകളെ പേരെടുത്ത് പറഞ്ഞാണ് രാജ്യസഭയിൽ മന്ത്രിയുടെ വിമർശനം

നിങ്ങൾക്ക് മില്യൺ കണക്കിന് ഫോളോവേഴ്‌സുണ്ട്. വ്യാപാരം നടത്താനും പണം സമ്പാദിക്കാനും സ്വാതന്ത്ര്യമുണ്ട്. പക്ഷേ ഇന്ത്യൻ നിയമങ്ങളും ഭരണഘടനയും അനുസരിക്കണമെന്നും മന്ത്രി പറഞ്ഞു.

ഡിജിറ്റൽ ഇന്ത്യ പദ്ധതിയിൽ സാമൂഹിക മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ട്. എന്നിരുന്നാലും വ്യാജവാർത്തകളും അക്രമവും പരത്താനും സാമൂഹിക മാധ്യമങ്ങൾ ഉപയോഗിച്ചാൽ നടപടി സ്വീകരിക്കും.

യുഎസ് കാപിറ്റോൾ ഹൗസിൽ അക്രമം നടന്നപ്പോൾ സാമൂഹിക മാധ്യമങ്ങൾ പോലീസുമായി സഹകരിച്ചു. പക്ഷേ ചെങ്കോട്ടയിൽ അക്രമം നടന്നപ്പോൾ ഇന്ത്യൻ സർക്കാരിനെതിരായ നിലപാടാണ് സ്വീകരിക്കുന്നത്. ഇരട്ടത്താപ്പ് അനുവദിക്കാനാകില്ലെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.

Share this story